നേരും നെറിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്തോട് സംവദിക്കാന്‍ ഒരിടം... ഒരുപാടു കാലം മുമ്പ് വലിച്ചറിഞ്ഞ, പൊട്ടിത്തകര്‍ന്ന മഷിക്കുപ്പിയും, മൂര്‍ച്ച കുറഞ്ഞ ഒരു എഴുത്താണിയും തപ്പിയെടുത്താണ് വന്നിരിക്കുന്നത്.
നേരും നെറിയും നെറികേടുകളും... പി എച്ച് ഡി ചെയ്യുവാന്‍ പറ്റിയ വിഷയം തന്നെ. (ബ്ലോഗ് എഴുതാന്‍ പറ്റിയതാണോ എന്നറിയില്ല) . ഒരു പാടു കാലമായി ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയിട്ട്. എഴുതി തുടങ്ങണം എന്നു തോന്നിയിട്ടില്ലേ എന്നു ചോദിച്ചാല്‍... തോന്നിയിരുന്നു. പലവട്ടം പലപേരുകളില്‍ ബ്ലോഗുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നും നടന്നില്ല.
ഈയടുത്ത് ഒരു സുഹ്രുത്ത് ബ്ലോഗിന്റെ ഉപയോഗം പറഞ്ഞു. എറിയാന്‍ (അളിയന് ടോയിലറ്റില്‍ പോകുന്നതിനു പറയുന്നതാണു എറിയുക എന്ന്) പോകുമ്പോള്‍ മുഷിയാതിരിക്കാന്‍ ഒരു ബ്ലോഗു പ്രിന്റെടുത്തു പോയാല്‍ അതും വായിച്ചിരിക്കാം എന്ന്. അതിനെങ്കിലും ഞാനെഴുതുന്നതില്‍ ചിലതെങ്കിലും ഉപകരിക്കണമെന്ന ഒരാഗ്രഹം മാത്രമെ ഉള്ളൂ ഈ സാഹസത്തിന്റെ പിറകില്‍.
Tuesday, February 19, 2008
Subscribe to:
Post Comments (Atom)
2 comments:
പഴയതാണെങ്കിലും മൂര്‍ച്ച കുറയത്ത ആ എഴുത്താണിയില്‍ വീണ്ടും മഷി പറ്റാന്‍ പൊകുകയനല്ലെ ... Best Wishes ...
ബൂലോകത്തേയ്ക്കു സ്വാഗതം മാഷേ.
(പല തവണ വന്നിട്ടുണ്ട് എന്ന് പറഞ്ഞതു കൊണ്ട് വീണ്ടും സ്വാഗതം എന്നു പറയണോ?)
ആ അവസാനത്തെ പ്രയോഗം(എറിയാന്‍) ചിരിപ്പിച്ചൂട്ടൊ.
:)
അപ്പോ ഇനിയേതായാലും എഴുതിത്തുടങ്ങൂ...
Post a Comment